ടൊവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’ നിയമക്കുരുക്കിൽ; റിലീസിന് തൊട്ടുമുമ്പ് നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസ്

ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കോടികള്‍ കടം വാങ്ങി വ‌ഞ്ചിച്ചെന്നാണ് നിര്‍മ്മാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. ദുബൈ വ്യവസായി സുനിൽ അഗർവാൾ ആണ് സാമ്പത്തിക തട്ടിപ്പില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയിൽ ദുബൈയില്‍ അറസ്റ്റ് വാറന്‍റ് നിലനിൽക്കുന്നുണ്ടെന്നും വ്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. പ്രതികൾക്കെതിരെ കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്. പള്ളിച്ചട്ടമ്പി സിനിമയുടെ റിലീസ് ഹർജി തീർപ്പാക്കുന്നത് വരെ തടയണമെന്നും ആവശ്യമുണ്ട്. അതേസമയം നൗഫൽ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും നോട്ടീസ് അയച്ചിട്ടുണ്ട് ഹൈക്കോടതി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കയാദു ലോഹരാണ് നായികയായി എത്തുന്നത്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടെയ്ന്‍‍മെന്‍റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെയാണ് പുറത്തെത്തിയത്. ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു ചിത്രം. ടൊവിനോയ്ക്ക് ഒപ്പം വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

spot_img

Related news

കല്യാണി പണിക്കരുടെ അരങ്ങേറ്റ ചിത്രം; ‘മധുവിധു’ ഒടിടി സ്ട്രീമിംഗ് തിയതി പ്രഖ്യാപിച്ചു

തിയറ്ററുകളിൽ ചിരിയുടെ പൂത്തിരി കത്തിച്ച ഷറഫുദ്ദീൻ ചിത്രം ‘മധുവിധു’ ഒടിടിയിലെത്തുന്നു. കുടുംബബന്ധങ്ങളുടെയും...

ആഗോളതലത്തിൽ 29 കോടി; തിയേറ്ററുകളിൽ വൻ തരംഗമായി മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ്...

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘മധുവിധു’; നാല് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 4.3 കോടി

ഷറഫുദ്ദീനും കല്യാണി പണിക്കരും പ്രധാന വേഷങ്ങളിൽ എത്തിയ 'മധുവിധു' തിയറ്ററുകളിൽ തരംഗമാകുന്നു....

റെക്കോർഡുകൾ തകർക്കാൻ ‘പേട്രിയറ്റ്’ വരുന്നു! ആദ്യദിന ബുക്കിംഗിൽ ചരിത്ര കുതിപ്പ്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ...

ബോക്സ് ഓഫീസ് ഇളക്കിമറിച്ച് ‘വാഴ 2’; ആഗോളതലത്തിൽ 200 കോടി തിളക്കം!

കൊച്ചി: മലയാള സിനിമയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് 'വാഴ 2' മുന്നേറുന്നു....