എടിഎം പിൻ മാറ്റാൻ മിനിറ്റുകൾ മതി; കേരളം മുതൽ യുപി വരെ മോഷണം നടത്തുന്ന ഇമ്രാൻ ഖാൻ പിടിയിൽ

കൊച്ചി: ഹൈടെക് മോഷ്ടാവിനെ സാഹസികമായി കുടുക്കി പൊലീസ്. ഉത്തർപ്രദേശ് അലി ഗ്രാഹ് സ്വദേശി ഇമ്രാൻ ഖാൻ (34 )നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14ന് തൃശൂർ സാമ്പാളൂർ സ്വദേശിയായ യുവാവ് ആലുവ ടിസിഎസ് ഐഓൺ എക്സാം സെന്ററിൽ പരീക്ഷയ്ക്കെത്തി. പേഴ്സും മൊബൈൽ ഫോണും സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജിലാണ് സൂക്ഷിച്ചത്. പരീക്ഷ എഴുതി ഉച്ചയ്ക്ക് തിരികെ വന്നപ്പോൾ സ്കൂട്ടർ തുറന്നു എല്ലാം മോഷണം പോയതായി മനസ്സിലാക്കി. എടിഎം കാർഡ് ബ്ലോക്ക് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 65,000 രൂപ പിൻവലിച്ചതായി വിവരം ലഭിച്ചു. ഉടനെ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

സ്കൂട്ടറുകൾ ഡ്യൂപ്ലിക്കേറ്റ് – താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷം ഡാഷിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ കവരുന്നതാണ് പ്രതിയുടെ രീതി. മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം സിം മറ്റൊരു ഫോണിൽ ഇട്ട് എടിഎം കൗണ്ടറിൽ പോയി എടിഎം പിൻ ചേഞ്ച് ചെയ്യും. ഉടനെ പണം പിൻവലിക്കും.

സിം ഇടുന്ന ഫോൺ വിളിക്കാൻ ഉപയോഗിക്കില്ല. ആലുവ, കൊല്ലം- കിളികൊല്ലൂർ, തൃശൂർ, തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും, യുപിയിലും സമാന മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. യുപി പൊലീസ് ഇയാളെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു സ്ഥലത്തു സ്ഥിരമായി നിൽക്കുന്ന പതിവും ഇയാൾക്കില്ല. യാത്രകൾക്കിടെയാണ് മോഷണം. 23 ന് ഭോപ്പാലിൽ ആയിരുന്ന പ്രതി 27 ന് കോയമ്പത്തൂരായിരുന്നു.

spot_img

Related news

മരണത്തിലും മറ്റൊരാൾക്ക് ജീവന്റെ തുടിപ്പേകി 23-കാരൻ! കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് 50 മിനിറ്റിൽ ഹൃദയമെത്തിച്ച് എയർ ആംബുലൻസ്

സംസ്ഥാനത്ത് വീണ്ടുമൊരു അവയവദാന മാതൃക കൂടി. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച...

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു!

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ്...

വിനോദയാത്ര പോകാൻ മോഷണം! 75,000 രൂപയും 3 പവൻ സ്വർണ്ണവുമായി മുങ്ങി; 19-കാരനും രണ്ട് കൗമാരക്കാരും കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ...