വളാഞ്ചേരി: വയനാടിനായി കൈകോര്‍ത്ത് വളാഞ്ചേരി. വയനാട്ടിലെ സഹോദരങ്ങള്‍ക്കായി ശേഖരിക്കുന്ന ആവശ്യസാധനങ്ങളിലേക്ക് വസ്ത്രങ്ങള്‍ കൈമാറി വളാഞ്ചേരി കോഴിക്കോട് റോഡിലെ ഐമി വളാഞ്ചേരി. കുട്ടികളുടെ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് ഇവര്‍ കൈമാറിയത്.ഇ ചാനലും വളാഞ്ചേരിയിലെ യുവ കൂട്ടായ്മയും സംയുക്തമായാണ് സുമനസുകളില്‍നിന്നും ആവശ്യസാധനങ്ങള്‍ ശേഖരിച്ചുവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാന്‍ പുതിയ വസ്ത്രങ്ങളാണ് ഇവര്‍ കൈമാറിയത്. വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങായി ഐമി വളാഞ്ചേരി ഉദ്യമത്തില്‍ പങ്കുചേരുകയായിരുന്നു. ആവശ്യസാധനങ്ങളുടെ ശേഖരണം അടുത്ത ദിവസത്തോടെ അവസാനിക്കും