അന്തരിച്ച പി.കൃഷ്ണന്‍ നായര്‍ മാഷിന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച് വിഎം സുധീരന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ അനുശോചനം രേഖപ്പെടുത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹകസമിതി അംഗവുമായിരുന്ന പി.കൃഷ്ണന്‍ നായര്‍ മാഷിന്റെ വേര്‍പാടില്‍ അതിയായി ദുഃഖിക്കുന്നു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം ദീര്‍ഘകാലം മാറാക്കര പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സഹകരണ മേഖലയിലും പ്രശംസനീയമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണ കടപ്പാടോടുകൂടി ഓര്‍ക്കുന്നു.സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും നിസ്വാര്‍ത്ഥ ജനസേവനത്തിന്റെയും പ്രതീകമായ കൃഷ്ണന്‍ നായര്‍ മാഷിന്റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ് വരുത്തിയിട്ടുള്ളത്. പ്രിയപ്പെട്ട കൃഷ്ണന്‍ നായര്‍ മാഷിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു- വിഎം സുധീരന്‍ കുറിച്ചു.