വിഷു ബമ്പര്‍ ലോട്ടറി ഫലം ഒന്നാം സമ്മാനം തിരൂരില്‍ വിറ്റ ടിക്കറ്റിന്:ഒന്നാം സമ്മാനം 12 കോടി രൂപ

വിഷു ബംപറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം മലപ്പുറം തിരൂരില്‍ വിറ്റ ടിക്കറ്റിന്.

ആദര്‍ശ് സി കെ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എന്നാല്‍ ആരാണ് വിഷു ബംപര്‍ ജേതാവ് എന്ന് വ്യക്തമായിട്ടില്ല.VE 475588 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ.

ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ ഒരു കോടിരൂപ വീതം ആറുപേര്‍ക്ക് ലഭിക്കും. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നി നമ്ബറുകളിലെ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.

വിഎ, വിബി, വിസി, വിഡി, വിഇ, വിജി സീരിസുകളാണ് ടിക്കറ്റിനുള്ളത്.

തുകയുടെ 10% ഏജന്‍സി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.

മൊത്തം സമ്മാനത്തുക 49,46,12,000 രൂപയാണ്. ഏജന്റ് പ്രൈസ് 4,94,61,200 രൂപ. കഴിഞ്ഞവര്‍ഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...