ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ വിന്‍സി അലോഷ്യസിന്റെ പരാതി: ഒത്തുതീര്‍പ്പാക്കില്ലെന്ന് സൂത്രവാക്യം സിനിമയുടെ ഐസിസി; റിപ്പോര്‍ട്ട് തേടി അമ്മ

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ കടുത്ത നടപടി എടുക്കാന്‍ സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ഉടന്‍ നല്‍കാമെന്നും തെളിവെടുപ്പ് പുരോഗമിക്കുകയാണെന്നും ഐസിസി മറുപടി നല്‍കി.

വിന്‍സിയുടെ പരാതി ഒത്ത് തീര്‍പ്പാക്കില്ലെന്നും ഒത്ത് തീര്‍പ്പിലേക്കെത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പരാതിയുടെ ഗൗരവം പരിഗണിച്ച് നടപടിയെടുക്കുമെന്നുമാണ് ഐസിസിയുടെ നിലപാട്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വച്ച് ഷൈന്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഓഫിസിലേക്ക് ഇരുവരേയും വിളിച്ചുവരുത്തി സംസാരിച്ചത് ഒത്തുതീര്‍പ്പെന്ന് മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിഷയം ഒത്തുതീര്‍പ്പാക്കില്ലെന്നും നടപടി സ്വീകരിക്കുമെന്നുമാണ് ഇപ്പോള്‍ ഐസിസി വ്യക്തമാക്കിയിരിക്കുന്നത്.

പരാതി ഗൗരവതരമെന്നും വലിയ മാധ്യമശ്രദ്ധ ലഭിച്ച ഈ സംഭവത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അത് മലയാള സിനിമാ മേഖലയെ ആകെത്തെന്നെ ബാധിക്കുമെന്നുമാണ് ഐസിസിയുടെ നിലപാട്. സംഭവത്തില്‍ നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയ നടി വിന്‍സി ഐസിസിക്ക് മുന്നിലെത്തി ഷൈനെതിരെ മൊഴി നല്‍കിയിരുന്നു.

spot_img

Related news

ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; കശാപ്പുശാലയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊന്ന ഭർത്താവിന് വധശിക്ഷ

മലപ്പുറം: പരപുരുഷബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പരപ്പനങ്ങാടി നെടുവ...

‘വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരില്‍ മത്സരിക്കില്ല’: പി.വി അന്‍വര്‍

വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന് പി.വി അൻവർ. താനെന്തും അംഗീകരിക്കുമെന്ന്...

വീണ്ടും കാട്ടാനക്കലി; അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു 

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി...

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി; പനിബാധിതരുടെ എണ്ണം 8000 കടന്നു

കാലവര്‍ഷക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ഭീഷണിയും. പ്രതിദിന പനിബാധിതരുടെ എണ്ണം എണ്ണായിരം കടന്നു....

സര്‍പ്രൈസ് പ്രഖ്യാപനവുമായി സിപിഐഎം; നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...