മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത 43,430 രൂപ മലപ്പുറം മുണ്ടുപറമ്പിലെ മദ്യ വില്പനശാലയിൽ നിന്ന് പിടിച്ചെടുത്തു

മലപ്പുറത്ത് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മുണ്ടുപറമ്പിലെ മദ്യ വില്പനശാലയിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു. മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ചില മദ്യക്കമ്പനികളുടെ പ്രോഡക്റ്റുകൾ കൂടുതലായി വിൽക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നു, ഏജന്റുമാരിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നു തുടങ്ങിയ പരാതികളാണ് ഉണ്ടായിരുന്നത്. കൂടാതെ, കൂടുതൽ പണം വാങ്ങി മൂന്ന് ലിറ്ററിലധികം മദ്യം നൽകുകയും ആ പണം ഉദ്യോഗസ്ഥർ തമ്മിൽ വീതിച്ചെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കും.

Related news

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...

ഡൽഹിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, ഒരാൾ മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി...