ഓണക്കാലത്തെ അധികയാത്രക്കാരുടെ എണ്ണം പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വെ. ആഗസ്ത് 24, 31, സെപ്തംബര്‍ ഏഴ് തീയതികളില്‍ രാത്രി ഒമ്പതിന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് 06046 എറണാകുളം ഡോ. എം ജി ആര്‍ സെന്‍ട്രല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ആഗസ്ത് 25, സെപ്തംബര്‍ ഒന്ന്, എട്ട് തീയതികളില്‍ ചെന്നൈയില്‍ നിന്ന് തിരിച്ചും (06045) ട്രെയിന്‍ സര്‍വീസ് നടത്തും.
താംബരം മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ (06041) ആഗസ്ത് 22, 29, സെപ്തംബര്‍ അഞ്ച് തീയതികളില്‍ പകല്‍ 1.30ന് താംബരത്തുനിന്ന് പുറപ്പെടും. ആഗസ്ത് 23, 30, സെപ്തംബര്‍ ആറ് തീയതികളില്‍ മംഗളൂരുവില്‍ നിന്ന് (06042) ട്രെയിന്‍ തിരികെ താംബരത്തേക്ക് പുറപ്പെടും.