നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍. സാപ് ലാപ്‌സ് എംഡിയും മലയാളിയുമായ സിന്ധുഗംഗാധരനെ നാസ്‌കോം ചെയര്‍പേഴ്‌സണായും രാജേഷ് നമ്പ്യാരെ പ്രസിഡന്റായും തിരഞ്ഞെടുത്തു. കൊഗ്‌നിസെന്റ് മുന്‍ സി.എം.ഡി.യും നാസ്‌കോം പ്രസിഡന്റ് സ്ഥാനത്തേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട രാജേഷ് നമ്പ്യാരില്‍ നിന്നും സിന്ധു ഗംഗാധരന്‍ ചുമതല ഏറ്റെടുക്കും. സീമെന്‍സ് ഇന്ത്യ, ടൈറ്റാന്‍ എന്നിവയുടെ ബോര്‍ഡ് മെമ്പറും ഇന്തോ ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്റ്റിയറിങ് കമ്മിറ്റി അംഗവുമാണ് സിന്ധു ഗംഗാധരന്‍.

ടെക്നോളജി ഹ്യൂമനിസ്റ്റായി പരക്കെ അംഗീകരിക്കപ്പെട്ട സിന്ധു ഇന്ന് സാങ്കേതികവിദ്യയിലെ മുന്‍നിര ശബ്ദങ്ങളില്‍ ഒന്നാണ്. ആഗോളതലത്തില്‍ SAP യുടെ ഏറ്റവും വലിയ ഗവേഷണ-വികസന കേന്ദ്രമായ SAP ലാബ്സ് ഇന്ത്യയെ നയിക്കുന്ന ആദ്യ വനിത എന്ന നിലയില്‍, ബാംഗ്ലൂര്‍, ഗുഡ്ഗാവ്, പൂനെ, ഹൈദരാബാദ്, മുംബൈ എന്നീ അഞ്ച് കേന്ദ്രങ്ങളിലെയും ഉല്‍പ്പന്ന വികസനത്തിന്റെയും നവീകരണത്തിന്റെയും മേല്‍നോട്ടം വഹിക്കുന്നതിന്റെ ഉത്തരവാദിത്തം സിന്ധുവിനാണ്.

spot_img

Related news

ഇറാനിലെ പിഞ്ചുനൊമ്പരങ്ങൾക്കിടയിൽ, ഒരു വനിതാദിനം കൂടി: അവസാനിക്കാത്ത സമരങ്ങളുടെ ഓർമ്മപ്പെടുത്തൽ

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ...

ലോകത്തെ വിറപ്പിച്ച് ഇറാന്റെ നീക്കം: ഹോർമുസ് കടലിടുക്ക് അടച്ചു; എണ്ണവില 200 ഡോളറിലേക്ക്?

ടെഹ്‌റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ഇന്ത്യക്ക് ‘പൊള്ളും’; ബസ്മതി വിപണിയിൽ ആശങ്കയുടെ കരിനിഴൽ

ന്യൂഡൽഹി: ഇറാന് മേൽ ഇസ്രയേലും യുഎസും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ...

ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്‌റാന്‍ മംദാനി; ഖുര്‍ആനില്‍ കൈ വെച്ചായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ

ന്യൂയോര്‍ക്ക് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്‌റാന്‍ മംദാനി. ഖുര്‍ആനില്‍ കൈ...