ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ഇന്ത്യക്ക് ‘പൊള്ളും’; ബസ്മതി വിപണിയിൽ ആശങ്കയുടെ കരിനിഴൽ

ന്യൂഡൽഹി: ഇറാന് മേൽ ഇസ്രയേലും യുഎസും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ. നിലവിലെ ഓർഡറുകൾ റദ്ദാക്കപ്പെടുമോ, ഷിപ്പിങ് പ്രശ്നങ്ങൾ ഉണ്ടായേക്കുമോ എന്നെല്ലാമാണ് ആശങ്കയ്ക്ക് കാരണം. ഹോർമുസ് കടലിടുക്ക് അടച്ചാൽ അരി കയറ്റുമതി പ്രതിസന്ധിയിലാകും.

ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതിയുടെ പകുതിയും പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുഎഇ, യമൻ എന്നിവിടങ്ങളിലേക്കാണ്. ഹോർമുസ് കടലിടുക്ക് വഴിയാണ് ഈ രാജ്യങ്ങളിലേക്കെല്ലാം യാത്ര. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചാൽ കയറ്റുമതി പ്രതിസന്ധിയിലാകും. സങ്കീർണ സാഹചര്യം മുൻനിർത്തി പുതിയ കരാറുകളിൽ ഏർപ്പെടരുത് എന്ന് ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്‌സ് ഫെഡറേഷൻ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ, യുഎഇ എന്നിവിടങ്ങളിലെ സാഹചര്യം ഇന്ധനവില, കണ്ടെയ്നറുകളുടെ ലഭ്യത എന്നിവയെയും ബാധിക്കാനിടയുണ്ട് എന്നും സംഘടന വിലയിരുത്തുന്നുണ്ട്. സാഹചര്യം ഇത്തരത്തിലാണെങ്കിൽ ഇൻഷുറൻസ് പ്രീമിയം തുകകളിൽ വലിയ വർധനവുണ്ടാകുമെന്നും സംഘടന വിലയിരുത്തുന്നുണ്ട്.

ഇന്ത്യയാണ് ബസ്മതി അരി കയറ്റുമതിയിൽ ഒന്നാമത്. ആഗോള ഉത്പാദനത്തിന്റെ ഏകദേശം 70%വും ഇന്ത്യയിലാണ് നടക്കുന്നത്. 2024-25 വർഷക്കാലയളവിൽ ഏകദേശം 50,000 കോടിയുടെ ബസ്മതി അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

spot_img

Related news

അമേരിക്ക – ഇറാൻ തർക്കം: ആഗോള എണ്ണവിപണിയിൽ ആശങ്ക; ഇന്ത്യക്കും നെഞ്ചിടിപ്പ്!

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിൽ വീണ്ടും ആശങ്ക....

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം തകർത്തത് ആയിരത്തിലേറെ കെട്ടിടങ്ങൾ; മരണം 920 കടന്നു, മൂന്നാമതും ചലനം!

തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ...

വെനസ്വേലയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.5 തീവ്രത, കരീബിയൻ മേഖലയിൽ സുനാമി മുന്നറിയിപ്പ്!

കാരക്കാസ്: വെനസ്വേലയെ നടുക്കി ശക്തമായ ഇരട്ട ഭൂചലനങ്ങൾ. റിക്ടർ സ്‌കെയിലിൽ 7.2ഉം...

ബ്രസീലിൽ വൻ ആൾമാറാട്ടം; 12 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 37കാരി പിടിയിൽ

സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒരു അപൂർവ്വ ആൾമാറാട്ട തട്ടിപ്പിന്റെ വിവരങ്ങളാണ് ബ്രസീലിൽ...