ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; കേരളത്തിന്റെ നിരക്കില്‍ വര്‍ധന;

തിരുവനന്തപുരം: ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. എന്നാല്‍ സംസ്ഥാനത്ത് ജീവനൊടുക്കുന്നവരുടെ നിരക്ക് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. കേരളത്തില്‍ യുവാക്കളിലെയും കുട്ടികളിലെയും ആത്മഹത്യാ നിരക്ക് കൂടുന്നതായാണ് റിപ്പോര്‍ട്ട്.

2020നേക്കാള്‍ 2.9 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 9549 പേരാണ് 2021ല്‍ മാത്രം കേരളത്തില്‍ ജീവനൊടുക്കിയത് എന്നതാണ് ഞെട്ടിക്കുന്ന വിവരം.

2018ല്‍ 8320 ആയിരുന്നു ആത്മഹത്യാ കേസുകള്‍ എങ്കില്‍ 2019ല്‍ ഇത് 8585 ആയി ഉയര്‍ന്നു. 2020ല്‍ 8480 ആയെങ്കിലും 2021 ആയപ്പോള്‍ 9549 ആയി വര്‍ധിക്കുകയായിരുന്നു. അതായത് ഏകദേശം മൂന്ന് ശതമാനത്തിന്റെ വര്‍ധനവ്. 45 വയസില്‍ താഴെയുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും. 47.7 ശതമാനം ആത്മഹത്യകളുടെയും കാരണം കുടുംബ പ്രശ്‌നങ്ങളാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ള നഗരം കേരളത്തിലാണ് കൊല്ലം. 43.9 ആണ് കൊല്ലത്തിന്റെ ആത്മഹത്യാ നിരക്ക്. ഇത് രാജ്യ ശരാശരിയേക്കാള്‍ കൂടുതലാണ്.

അതേസമയം, കുട്ടികളിലെ ആത്മഹത്യാ വര്‍ധനവാണ് സമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഇക്കാലയളവില്‍ കുട്ടികളുടെ ആത്മഹത്യാ നിരക്കിലും വര്‍ധനയുണ്ട്. 2019ല്‍ 230 കുട്ടികള്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ 2020ല്‍ 311 ആയി വര്‍ധിച്ചു. 2021ല്‍ 345 പേരായി വീണ്ടും വര്‍ധിച്ചപ്പോള്‍ 2022 ജൂലൈ വരെ 30 കുട്ടികളാണ് വിവിധ കാരണങ്ങള്‍ കൊണ്ട് ജീവനൊടുക്കിയത്

spot_img

Related news

ഖത്തര്‍ ലോകകപ്പിനു 262 ബില്യണ്‍ കാണികള്‍ ; സര്‍വ്വകാല റെക്കോര്‍ഡാണിതെന്ന് ഫിഫ

ലോകമൊട്ടാകെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമായി ഖത്തര്‍ ലോകകപ്പ് 262 ബില്യണ്‍ ആളുകള്‍...

അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു; വില കുറയ്ക്കാന്‍ തയ്യാറാവാതെ രാജ്യത്തെ എണ്ണക്കമ്പനികള്‍

അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു. മുന്‍നിര ക്രൂഡ് ഓയില്‍...

2022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്

2022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും.നാല് ഭൂഖണ്ഡങ്ങളില്‍...

ഇനി രാജാവ് ചാള്‍സ് മൂന്നാമന്‍, ഇന്ത്യയില്‍ നിന്ന് കടത്തിയ കോഹിനൂര്‍ രത്‌നക്കിരീടം കാമില രാജ്ഞിക്ക്

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകന്‍ ചാള്‍സ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. ചാള്‍സ്...

എലിസബത്ത് രാജ്ഞി അന്തരിച്ചു.

ആരോഗ്യസ്ഥിതി മോശമായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യ...

LEAVE A REPLY

Please enter your comment!
Please enter your name here