‘തനിക്കെതിരെ ഗൂഢാലോചന നടന്നു’; നേതൃത്വത്തെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തെ അറിയിച്ചു. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ രാഹുൽ തന്നെ ആരോപണങ്ങൾക്ക് മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വമുള്ളത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും രാഹുലിന് അംഗത്വമുണ്ടാകില്ല.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ പുനഃരാരംഭിക്കുകയാണ് നേതൃത്വം. അബിൻ വർക്കിയുടെ സ്വാഭാവിക നീതി വാദത്തിന് ബൈലോ ഉപയോഗിച്ചാണ് മറുപക്ഷം മറുപടി നൽകുന്നത്. സ്വാഭാവിക നീതി നടപ്പിലാക്കണമെന്നാണ് അബിൻ വർക്കിയുടെ ആവശ്യം. രാഹുലിനെ അധ്യക്ഷനാക്കിയത് വോട്ടിൻ്റെ മാത്രം അടിസ്ഥാനത്തിൽ അല്ല ഏറ്റവും അധികം വോട്ട് നേടുന്ന മൂന്നു പേരെ ഇൻ്റർവ്യൂ നടത്തിയിരുന്നു. രാഹുലിനൊപ്പം അബിൻ വർക്കി, അരിതാ ബാബു എന്നിവരായിരുന്നു ഡൽഹിയിൽ അഭിമുഖത്തിന് പങ്കെടുത്തത്. രാഹുൽ മാറിയ പശ്ചാത്തലത്തിൽ അബിൻ വർക്കി, അരിതാ ബാബു എന്നിവർക്കൊപ്പം ഒ.ജെ ജനീഷിനെയും അഭിമുഖത്തിന് വിളിക്കണമെന്നാണ് വാദം. ബിനു ചുള്ളിയിലിന് പ്രായപരിധി കഴിഞ്ഞെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ വാദം തെറ്റെന്നും പ്രായപരിധി കഴിഞ്ഞിട്ടില്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. 1987 മെയ് 10 ന് ശേഷം ജനിച്ചവർക്ക് മാത്രമേ കമ്മിറ്റിയിൽ ഉൾപ്പെടാൻ കഴിയൂവെന്നാണ് ബൈലോ.

spot_img

Related news

തിങ്കളാഴ്ച സത്യപ്രതിജ്ഞ; മന്ത്രിമാരെ ഇന്ന് തീരുമാനിക്കും; യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി എഐസിസി ജനറൽ...

‘പ്രതിനായകൻ എന്ന് വിളിച്ചവർ തിരുത്തിപ്പറയും, 3.5 കോടി ജനങ്ങളുടെ കാവലാളാകാൻ സഖാവ് വരുന്നു’; പിണറായിയെ പുകഴ്ത്തി പി. സരിൻ

കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത തീരുമാനത്തെ വാനോളം പുകഴ്ത്തി...

ടിക്കറ്റെടുക്കാതെ മഹിളാമോർച്ചയുടെ ‘ഫ്രീ റൈഡ്’; സ്വന്തം കയ്യിൽ നിന്ന് പണമടച്ച് കണ്ടക്ടർ

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച്...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.23 ശതമാനം വിജയം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു....