വളാഞ്ചേരി: ആതവനാട് പാറേക്കളത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഒറുവില്‍ സൈതലവിയുടെ മകന്‍ മുഹമ്മദ് ഷെമീമാണ് (25) മരിച്ചത്. ഇന്നലെ വൈകുന്നേരം 3 മണി ഓടെ വീട്ടിനകത്തെ മുറിയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വളാഞ്ചേരി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ട നടപടികൾക്ക് ശേഷം മറവ് ചെയ്യും. മാതാവ് : സുബൈദ. സഹോദരങ്ങള്‍:ഷരീഫ്, നജ്മുന്നീസ.