കുറ്റിപ്പുറം : മൂടാല്‍ എം.എം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ മൂന്നുതവണ കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ചത്. കുത്തിവെപ്പ് എടുത്തതിനുശേഷം തൊട്ടടുത്ത നിരീക്ഷണമുറിയില്‍ വിശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ഒരു
വിദ്യാര്‍ഥിയാണ് മൂന്നുതവണ കുത്തിവെപ്പെടുത്ത വിഷയം ഉന്നയിച്ചത്. മൂന്നുതവണ കുത്തിവെപ്പെടുക്കുന്നത് ഈ കുട്ടി കണ്ടിരുന്നു. വീട്ടിലെത്തി വിവരമറിയിച്ചതോടെ രക്ഷിതാക്കള്‍
കുട്ടിയെയും കൂട്ടി താലൂക്ക്ആശുപത്രിയിലെത്തി മെഡിക്കല്‍ സൂപ്രണ്ടിനും കുറ്റിപ്പുറം പോലീസിലും പരാതിനല്‍കി. കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ ഒരുദിവസത്തെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കുറ്റിപ്പുറത്ത് വിദ്യാര്‍ഥിക്ക് തുടര്‍ച്ചയായി മൂന്നു ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചതായി പരാതി
