രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരത്തെത്തി; കാസര്‍ഗോഡെത്താന്‍ 8.05 മണിക്കൂര്‍

തിരുവനന്തപുരം റൂട്ടില്‍ ഈ മാസം 24 ന് സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ റേക്ക് കേരളത്തിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് പുലര്‍ച്ചെയോടെ ട്രെയിന്‍ കൊച്ചുവേളിയിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയ ശേഷമായിരിക്കും സര്‍വീസ് തുടങ്ങുക. കാവിയും കറുപ്പും കലര്‍ന്ന പുതിയ നിറത്തിലുള്ളവയാണിവ.

തിരുനെല്‍വേലിചെന്നൈ, ചെന്നൈ വിജയവാഡ വന്ദേഭാരത് എക്‌സ്പ്രസുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതോടെ, ദക്ഷിണറെയില്‍വേയ്ക്കു കീഴിലുള്ള വന്ദേഭാരത് എക്‌സ്പ്രസുകളുടെ എണ്ണം ആറാകും.

തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ 8.05 മണിക്കൂര്‍ കൊണ്ടും തിരികെ 7.55 മണിക്കൂര്‍ കൊണ്ടും ട്രെയിന്‍ ഓടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 537.07 കിലോമീറ്ററാണ് ആലപ്പുഴ വഴി തിരുവനന്തപുരം – കാസര്‍ഗോഡ് റൂട്ടിലെ ദൂരം. ശരാശരി 72.39 കിലോമീറ്റര്‍ വേഗമാണ് വന്ദേഭാരത് പ്രതീക്ഷിക്കുന്നത്.

കാസര്‍ഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും എത്തുന്ന രീതിക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55ന് കാസര്‍ഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയില്‍ ആറു ദിവസമായിരിക്കും സ!ര്‍വീസ് നടത്തുക.

രാവിലെ ഏഴ് മണിക്ക് കാസ്ര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ കണ്ണൂര്‍ (8.03), കോഴിക്കോട് (9.03), ഷൊര്‍ണൂര്‍ (10.03), തൃശൂര്‍ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂര്‍ (രാത്രി 7.40), ഷൊര്‍ണൂര്‍ (8.15), കോഴിക്കോട് (9.16), കണ്ണൂര്‍ (10.16), കാസര്‍ഗോഡ് (11.55).

കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഓണസമ്മാനമായാണ് രണ്ടാം വന്ദേഭാരത് നല്‍കിയത്.

spot_img

Related news

ശബരിമല സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കുമായി വിശ്രമകേന്ദ്രം

മുതിര്‍ന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സന്നിധാനത്തും അടുത്തവര്‍ഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...

പൊന്നാനിയില്‍ ആഡംബര കാറില്‍ രാസലഹരി വില്‍പ്പന; പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ സംഘത്തെ പിടികൂടി പൊലീസ്

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ ലഹരി...

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ...

വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി; ഒടുവില്‍ തനിനിറം പുറത്ത്, 49 കാരന്‍ പിടിയില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച...

താര സംഘടന ‘അമ്മ’ പുതിയ മാറ്റങ്ങളിലേക്ക്; കൊച്ചിയില്‍ കുടുംബസംഗമം

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം...