കടിച്ച പാമ്പിനെ കവറിലാക്കി യുവാവിന്റെ ‘ധീരത’; സംഭവം താമരശ്ശേരിയില്‍

കോഴിക്കോട്: കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയില്‍ എത്തി യുവാവ്. താമരശ്ശേരി കട്ടിപ്പാറയിലാണ് സംഭവം. കട്ടിപ്പാറ അമരാട് കല്ലുവീട്ടില്‍ അഷറഫിന് ആണ് പാമ്പുകടിയേറ്റത്. വീടിന് സമീപത്ത് മലയില്‍ പോത്തിനെ തീറ്റുന്നതിനിടയില്‍ കൊക്കോമരത്തില്‍ ചവിട്ടി നില്‍ക്കുന്നതിനിടെ പാമ്പുകടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കടിയേറ്റ ഉടന്‍ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

spot_img

Related news

സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ; സർക്കാരിന് മുന്നിൽ പുതിയ നിർദേശങ്ങളുമായി ഉടമകൾ

പ്രിയദർശിനി സർവീസിന് ശേഷമുണ്ടായ പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ നിലനിർത്താൻ...

കൈപിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ശാന്തമ്മ...

ചെടി നടാൻ കുഴിയെടുത്തു; കിട്ടിയത് 9 മുട്ടകൾ!

കൊച്ചി: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന ഒൻപത് മുട്ടകൾ...

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനി തിരുവനന്തപുരത്ത് പിടിയിൽ. കൊല്ലം കുളത്തൂർക്കോണം...