ഒളിവിൽ കഴിയുന്ന വേടന് വേണ്ടിയുള്ള പരിശോധന ശക്തം; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ബലാത്സം​ഗ കേസിൽ വേടന് വേണ്ടി പരിശോധന ശക്തം. കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വേടൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് നീക്കം. മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്.

കേസിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. വേടന്റെ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. സാക്ഷി മൊഴികൾ രേഖപ്പെടുത്തി. വേടന് വേണ്ടി അന്വേഷണം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.

അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.

2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്തു ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്. വേടനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

spot_img

Related news

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു; കൂടുതൽ മലപ്പുറം ജില്ലയിൽ  

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേര്‍ക്ക്....

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന്...

വീണ്ടും റെക്കോര്‍ഡിട്ടു; സ്വര്‍ണത്തിന് പൊള്ളും വില

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. ഇതോടെ...

ഹിറ്റുകളുടെ തമ്പുരാന്‍; സംവിധായകൻ സിദ്ദിഖ് വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

താരതമ്യങ്ങളില്ലാത്ത സംവിധായകന്‍ സിദ്ദിഖ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷങ്ങള്‍. ചെയ്ത സിനിമകള്‍ ഭൂരിഭാഗവും...

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള തീയതി നീട്ടി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി....