ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസിൽ പി.കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല. പി.കെ ബുജൈറിന്റെ ജാമ്യം കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. മജിസ്ട്രേറ്റ് എം ആതിരയാണ് ജാമ്യം നിഷേധിച്ചത്. ലഹരിമരുന്ന് പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്ന കുറ്റമാണ് ബുജൈറിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ രണ്ട് തവണ കേസ് പരിഗണനയ്ക്ക് വെച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡിലാണ് ബുജൈർ. എന്നാൽ, അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ റിയാസുമായി ബുജൈറിന് ലഹരി ഇടപാടുകൾ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇവരുടെ ഫോണുകളിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മറ്റ് ഇടനിലക്കാരുമായി ബുജൈറിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടിനൽകാൻ പൊലീസ് കോടതിയിൽ ആവശ്യപ്പെടാനാണ് സാധ്യത.

അതേസമയം, കേസുമായി തങ്ങൾക്കോ പാർട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും ബുജൈറിന് ഒരു സംരക്ഷണവും നൽകില്ലെന്നും പി.കെ ഫിറോസ് ഉൾപ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

spot_img

Related news

കർണാടക കൊല്ലൂരിൽ വാഹനാപകടം: രണ്ട് മലയാളി തീർത്ഥാടകർ മരിച്ചു, എട്ടുപേർക്ക് പരിക്ക്

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട്...

മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു

കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ തട്ടി ഷോക്കേറ്റ്...

കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മകൻ മരിച്ചു; അച്ഛൻ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരത്ത് കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ അച്ഛനും മകനും നേരെ...

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരളത്തിൽ പുതിയ ഭരണയുഗത്തിന് തുടക്കം. സംസ്ഥാനത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി യു.ഡി.എഫ് നേതാവ്...

വിളക്കിൽ നിന്ന് പടർന്ന തീയിൽ വീട് പൂർണ്ണമായും ചാരമായി; ലക്ഷങ്ങളുടെ നഷ്ടം

തിരുവനന്തപുരത്ത് കത്തിച്ചുവെച്ച വിളക്കിൽ നിന്ന് തീപടർന്ന് വീട് പൂർണമായി കത്തിനശിച്ചു. പിരപ്പൻകോട്...