വിളക്കിൽ നിന്ന് പടർന്ന തീയിൽ വീട് പൂർണ്ണമായും ചാരമായി; ലക്ഷങ്ങളുടെ നഷ്ടം

തിരുവനന്തപുരത്ത് കത്തിച്ചുവെച്ച വിളക്കിൽ നിന്ന് തീപടർന്ന് വീട് പൂർണമായി കത്തിനശിച്ചു. പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്‍റെ വീടാണ് ഉച്ചയോടെ അഗ്നിക്കിരയായത്. അപകടത്തിൽ വീടിന്‍റെ മേൽക്കൂരയും മുറികളും വസ്ത്രങ്ങളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ പൂർണമായും കത്തിച്ചാമ്പലായി.

വിളക്ക് കത്തിച്ചുവെച്ച ശേഷം വീട്ടുകാർ പുറത്തുപോയ സമയത്താണ് അപകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വിളക്കിൽ നിന്ന് സമീപത്തെ വസ്തുക്കളിലേക്ക് പടർന്ന തീ, ഓടുമേഞ്ഞ മേൽക്കൂരയിലെ മര ഉരുപ്പടികളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വീട് പൂർണമായും അഗ്നിക്കിരയായി.

പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിശമനസേന ഉടൻതന്നെ സംഭവസ്ഥലത്ത് എത്തി. രണ്ട് ലെങ്ത് ഹോസുകൾ ഉപയോഗിച്ച് വിവിധ വശങ്ങളിൽ നിന്ന് ഒരേസമയം ശക്തമായി വെള്ളം പമ്പ് ചെയ്താണ് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചത്. സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിബാധ പൂർണമായി ശമിപ്പിച്ചു. എങ്കിലും അതിനോടകം തന്നെ വീട് വാസയോഗ്യമല്ലാത്ത വിധം തകർന്നിരുന്നു.

spot_img

Related news

കർണാടക കൊല്ലൂരിൽ വാഹനാപകടം: രണ്ട് മലയാളി തീർത്ഥാടകർ മരിച്ചു, എട്ടുപേർക്ക് പരിക്ക്

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട്...

മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു

കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ തട്ടി ഷോക്കേറ്റ്...

കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മകൻ മരിച്ചു; അച്ഛൻ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരത്ത് കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ അച്ഛനും മകനും നേരെ...

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരളത്തിൽ പുതിയ ഭരണയുഗത്തിന് തുടക്കം. സംസ്ഥാനത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി യു.ഡി.എഫ് നേതാവ്...

28-ാം വയസിലെ മന്ത്രിപ്പട്ടം മുതൽ 2026-ലെ നിയമസഭ വരെ; വിജയഗാഥ തുടർന്ന് ചെന്നിത്തല

കെ.എസ്.യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം, കോൺഗ്രസിന്റെ കാവൽഭടനിലേക്ക് വളർന്ന ചരിത്രമാണ് രമേശ്...