കിലോയ്ക്ക് 1000 രൂപ; കുത്തനെ ഉയര്‍ന്ന് മുല്ലപ്പൂവിന്റെ വില

കുത്തനെ ഉയര്‍ന്ന് മുല്ലപ്പൂവിന്റെ വില. കിലോയ്ക്ക് 600 രൂപയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ശനിയാഴ്ച്ച ഇത് 1000ത്തിലേക്ക് ഉയര്‍ന്നു. ഇനിയുെ ഉയരുമെന്നാണ് സൂചന. കേരളത്തിലും തമിഴ്നാട്ടിലും വിവാഹങ്ങള്‍ കൂടിയതോടെയാണ് മുല്ലപ്പൂവിനും വില കൂടിയത്. സാധാരണ ഗതിയില്‍ 400 രൂപയ്ക്കാണ് മുല്ലപ്പൂവ് വിറ്റിരുന്നത്. ഉത്സവങ്ങളും വിവാഹങ്ങളും മറ്റ് പരിപാടികളും കൂടുന്നതോടെ വിലയും സ്വാഭാവികമായി വര്‍ധിക്കാറുണ്ടെന്നാണ് പൂവ് വില്‍പ്പനക്കാര്‍ പറയുന്നു. കൊവിഡ് കാലത്തിനും മുമ്പ് മുല്ലപ്പൂവിന് 7000 രൂപ വരെയെത്തിയിരുന്നുവെന്നും കച്ചവടക്കാര്‍ ഓര്‍ത്തു.വില കുറയുന്ന സമയത്ത് 100 രൂപ വരെ താഴാറുണ്ട്. കേരളത്തിലേക്ക് ദിവസവും 500 കിലോ വരെ മുല്ലപ്പൂവ് വില്‍പ്പനയ്ക്ക് എത്താറുണ്ട്.

spot_img

Related news

മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസ; ബസ് കാത്തിരിപ്പുകേന്ദ്രം വേണമെന്ന് നാട്ടുകാർ

പുത്തനത്താണി: ആറുവരിപ്പാതയില്‍ വെട്ടിച്ചിറ ടോള്‍ പ്ലാസ ദീര്‍ഘദൂര ബസുകളുടെ പ്രധാന സ്‌റ്റോപ്പായി...

വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് പിന്‍വലിക്കണം; വിസിക്ക് പരാതി

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത്പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക്...

സ്കൂൾ സമയ ക്രമീകരണത്തിലെ സമസ്ത വിമർശനം; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും

സ്‌കൂള്‍ സമയമാറ്റത്തിലെ സമസ്ത വിമര്‍ശനം, വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും. തീരുമാനം...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പരസ്പരം വർഗീയ ബന്ധം ആരോപിച്ച് ഇരുമുന്നണികളും

മലപ്പുറം: വെൽഫെയർ പാർട്ടിയും പിഡിപിയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയതോടെ ആരോപണ,...

1237 COMMENTS

Comments are closed.