നിപയ്ക്കുള്ള മരുന്ന് വൈകുന്നേരമെത്തും; രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കും: ആരോഗ്യമന്ത്രി

നിപ ചികില്‍സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ആദ്യം മരിച്ച ആളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കും. പുണെയില്‍ നിന്ന് വിദഗ്ധ സംഘമെത്തി മൊബൈല്‍ ലാബ് സ്ഥാപിക്കും. രോഗം സ്ഥിരീകരിക്കാന്‍ കഴിയുന്ന സംവിധാനം കോഴിക്കോടും തോന്നയ്ക്കലും ഉണ്ടെന്നും എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണെന്നും മന്ത്രി വിശദീകരിച്ചു.

നിലവില്‍ നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികില്‍സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്.

വൈറസ് ഉറവിട കേന്ദ്രങ്ങളായ ആയഞ്ചേരിയിലും മരുതോങ്കരയിലും നിയന്ത്രങ്ങള്‍ കടുപ്പിക്കും. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക വിപുലപ്പെടുമെന്ന് ഉറപ്പായി. ഇതുവരെ 168 പേരാണ് പട്ടികയില്‍ ഉള്ളത്. ഇതിന്റെ ഇരട്ടിയോളമെങ്കിലും സമ്പര്‍ക്കമുണ്ടാകാനാണ് സാധ്യത.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...