കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിൽ കോഡുകൾ അടക്കം കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ തൊഴിലാളി സംഘടനകൾ സംയുക്തമായി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. റെയിൽവേ,ബാങ്കിംഗ് , ഇൻഷുറൻസ്, സർവീസ് മേഖലകൾ പങ്കെടുക്കുന്ന പണിമുടക്കിൽ രാജ്യത്തെ വ്യവസായ മേഖല സ്തംഭിച്ചേക്കും.

കർഷക -കർഷക തൊഴിലാളി സംഘടനകളും, ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ആയിരത്തോളം കേന്ദ്രങ്ങളിൽ പ്രത്യേക പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജില്ല പ്രാദേശിക തലങ്ങളിലാകും പ്രതിഷേധങ്ങൾ നടക്കുക. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊതുപണിമുടക്കിൽ പൂർണ്ണമായും സ്തംഭിക്കും എന്നാണ് കണക്കാക്കുന്നത്. അവശ്യസർവീസുകളെ പൊതുപണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യ മണിക്കൂറുകളിൽ പൊതുപണിമുടക്ക് സാരമായി ബാധിച്ചിട്ടില്ല.

സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ ടാക്സി സർവീസ്, കെ എസ് ആർ ടി സി സർവീസുകൾ, ബാങ്കിംഗ് സേവനങ്ങൾ, കട കമ്പോളങ്ങൾ എന്നിവയെ പണിമുടക്ക് കാര്യമായി ബാധിക്കും. അവശ്യ സേവനങ്ങളായ ആശുപത്രി, പാൽ, പത്രം, മരുന്നുകടകൾ അഗ്നിരക്ഷാസേന, ആംബുലൻസ്, റെയിൽവേ സർവീസ്, ശബരിമല മാരാമൺ – തീർത്ഥാടകർ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പണിമുടക്കിൽ പങ്കെടുക്കുന്ന അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് എതിരെ സംസ്ഥാന സർക്കാർ ഡയ്സ് നോൺ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്ക് വേതനം ലഭിക്കില്ല. പണിമുടക്ക് ദിവസം അവധിയും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.

ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിൽ ബലപ്രയോഗമോ, അക്രമമോ അനുവദിക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. ഐഎൻടിയുസി കേരളത്തിൽ പ്രത്യേകമായാണ് പണിമുടക്കുക.

spot_img

Related news

ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നാലെ പീഡനം; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 21-കാരൻ പിടിയിൽ

കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ...

രക്ഷാദൗത്യത്തിന് തടസ്സം നിന്നാൽ പിടിവീഴും; ആലപ്പുഴയിൽ കാർ ഉടമയ്ക്കെതിരെ കേസെടുത്തു, വാഹനം പിടിച്ചെടുത്തു

തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടുത്തം അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് വാഹനത്തിന് വഴി...

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലി തർക്കം; യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം വലിയതുറയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കടയുടമയായ സ്ത്രീയെ...

കൈയിലിരുന്ന പടക്കങ്ങൾ ഒന്നിച്ചു പൊട്ടിത്തെറിച്ചു; ശ്രീകൃഷ്ണപുരത്ത് യുവാവിന് ദാരുണാന്ത്യം

പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷു ആഘോഷത്തിനിടെയുണ്ടായ പടക്കം പൊട്ടിത്തെറിയിൽ യുവാവ് മരിച്ചു. പടക്കം...

മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി; പക്ഷം പിടിക്കാനില്ലെന്ന് മുസ്ലിം ലീഗ്, കോൺഗ്രസിൽ പരസ്യപ്പോര് മുറുകുന്നു

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകുന്നു....