ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയേ പോയി കാര്‍ പോയി വീണത് കനാലില്‍

ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ്‌ ചെയ്ത കാര്‍ കനാലില്‍ വീണു. റോഡിന്റെ ഒലിച്ചുപോയ ഭാഗത്തിലൂടെ സഞ്ചരിച്ചാണ് വാഹനം കനാലില്‍ പതിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിപിലിഭിത് സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. ദിവ്യാന്‍ഷു സിംഗ് എന്നയാളും മറ്റ് രണ്ട് പേരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരെയും പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്താനായി. വാഹനം കനാലില്‍ നിന്ന് പുറത്തെടുത്തത് ക്രെയിന്‍ ഉപയോഗിച്ചാണ്.

അപകടം നടന്ന വിവരം ലഭിച്ച ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയെന്ന് പൊലീസ് പറഞ്ഞു. ഭാഗ്യവശാല്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഇവര്‍ പിലിബിത്തിലേക്കുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ബറേലിയില്‍ സമാനമായ ഒരു അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് വരുമ്പോള്‍ അപൂര്‍ണ്ണമായ മേല്‍പ്പാലത്തില്‍ നിന്ന് രാംഗംഗ നദിയിലേക്ക് വീണാണ് ഇവര്‍ മരിച്ചത്.

രാംഗംഗ നദിക്ക് കുറുകെയുള്ള പാലത്തിലേക്ക് കയറിയ കാര്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ നിര്‍മാണം പാതിവഴിയിലായിരുന്നു. ഒരു വശത്ത് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിട്ടില്ല. കാര്‍ 50 അടിയോളം താഴ്ചയിലേക്കാണ് വീണത്. അമിത് കുമാര്‍, സഹോദരന്‍ വിവേക് കുമാര്‍, സുഹൃത്ത് കൗശല്‍ എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കില്‍ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്ന് കുടുംബം പറയുന്നു. നവംബര്‍ 23 ശനിയാഴ്ച രാത്രി നടന്ന അപകടം ആരുമറിഞ്ഞില്ല. ഞായറാഴ്ച പുലര്‍ച്ചെ മാത്രമാണ് അപകടം നാട്ടുകാര്‍ അറിഞ്ഞത്. ഗൂഗിള്‍ മാപ്‌സിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ സംഭവത്തില്‍ പൊലീസ് ചോദ്യംചെയ്തിരുന്നു.

spot_img

Related news

ഇതുവരെ ആധാര്‍ പുതുക്കിയില്ലേ? 10 ദിവസം കഴിഞ്ഞാല്‍ പണം നല്‍കേണ്ടി വരും, സൗജന്യമായി എങ്ങനെ ചെയ്യാം?

ഓരോ ഇന്ത്യന്‍ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍...

‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു’; വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടതില്‍ സുപ്രീംകോടതി

ആറ് വനിതാ സിവില്‍ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം...

എച്ച്‌ഐവി ബാധിതനായ 25കാരന്‍ മരിച്ച നിലയില്‍; സ്വകാര്യഭാഗം മുറിച്ചുമാറ്റി, ദേഹമാസകലം മുറിവുകള്‍

ദില്ലി: എച്ച്‌ഐവി ബാധിതനായ യുവാവിന്റെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. ദില്ലിയിലെ...

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. നാല് പൈസ കൂടി ഇടിഞ്ഞ്...

ഇന്ത്യയിലും കുട്ടികളുടെ ‘സോഷ്യല്‍ മീഡിയ’ ഉപയോഗം നിരോധിക്കണം

ദില്ലി: ഈയടുത്ത് 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഓസ്‌ട്രേലിയ...