അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് പ്രമുഖ വ്യക്തികള്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് ‘ഹൈദരലി ശിഹാബ് തങ്ങള്‍ – ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകം മുസ്‌ലംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിംലീഗ് നേതാവും എഴുത്തുകാരനുമായ അഡ്വ. കെ.എന്‍.എ. ഖാദറിന് നല്‍കി പ്രകാശനം ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, ഡോ. അബ്ദുസ്സമദ് സമദാനി, എം.എല്‍.എമാരായ കെ.പി.എ മജീദ്, മഞ്ഞളാംകുഴി അലി, എഴുത്തുകാരായ പുത്തൂർ റഹ്മാൻ കെ.എം. അബ്ദുല്‍ ഗഫൂര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ലുഖ്മാന്‍ മമ്പാട്, ഷരീഫ് സാഗര്‍, പി.എ. അബ്ദുല്‍ഹയ്യ്, ഹനീഫ പെരിഞ്ചീരി ടി പി എം ബഷീർ എന്നിവരുടേതാണ് ലേഖനങ്ങള്‍.
പ്രകാശന ചടങ്ങില്‍ ദളിത്‌ലീഗ് സംസ്ഥാന സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണന്‍, കെ.എം.സി.സി. ദുബൈ സംസ്ഥാന വൈസ് പ്രസിഡന്റ് ആവയില്‍ ഉമ്മര്‍ ഹാജി, ഹനീഫ പെരിഞ്ചീരി, ലുഖ്മാന്‍ മമ്പാട്, സൂലൈമാന്‍ കാരാടന്‍, അസീസ് പഞ്ചിളി, കെ.എന്‍. ജൗഹര്‍, സുബൈര്‍ മാസ്റ്റര്‍, കെ. മുഹമ്മദാലി കോഴിക്കോടി, യു. സജീര്‍ കൊമ്മേരി, കൊയപ്പത്തൊടി മുഹമ്മദലി ഹാജി എന്നിവര്‍ സംബന്ധിച്ചു. പുസ്തകത്തിന് 9895800159 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.