പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഢിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

നിലമ്പൂര്‍: ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിജനമായ സ്ഥലത്തേക്ക് ബലം പ്രയോഗിച്ച് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അകമ്പാടം എരഞ്ഞിമങ്ങാട് പൂക്കോളന്‍ നിഷാദിനെയാണ് (28) ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേസ്സിനാസ്പദമായ സംഭവം നടന്നത് ജൂണ്‍ 19നാണ്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തനിച്ച് പോവുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന പ്രതി എരഞ്ഞിമങ്ങാട് ഫോറസ്റ്റ് ഓഫീസിനു സമീപം എത്തിയപ്പോള്‍ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയുടെ ഷാള്‍ കൊണ്ട് കൈകള്‍ പിറകിലേക്ക് കെട്ടി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ വരുന്നത് കണ്ട് പ്രതി കുട്ടിയെ ഉപേക്ഷിച്ച് കാട്ടില്‍ ഓടി ഒളിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ശരീരഘടനയെ കുറിച്ചും പ്രായത്തെ കുറിച്ചും പെണ്‍കുട്ടി നല്‍കിയ ചില സൂചനകള്‍ മാത്രമാണ് പോലീസിന് മുന്നിലുണ്ടായിരുന്ന ആകെ തെളിവ്. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖാചിത്രം തയ്യാറാക്കിയും, പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചും, സമാന കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രതികളെ കേന്ദ്രീകരിച്ചും, പ്രദേശവാസികളെ ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിലുമാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ നിരത്തിയപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

ASI ഇ.എന്‍.സുധീര്‍, SCPO ബിജേഷ്, പ്രിന്‍സ്.കെ, സിപിഒമാരായ ഉജേഷ്, അജിത്, അനസ്, മനു, സന്ധ്യ എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...