തൃശൂര്‍ പൂരവിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മൂവ് ഔട്ട് എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സുരേഷ് ഗോപി മറുപടി നല്‍കിയത്. താന്‍ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ വണ്ടിയിലാണ് താന്‍ പോയതെന്നും ആംബുലന്‍സിലല്ല പോയതെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.
ചേലക്കരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണ് പൂരം കലക്കലില്‍ ഇപ്പോഴത്തെ അന്വേഷണമെന്നും അദ്ദേഹം പരിഹസിച്ചു. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ തനിക്ക് സൗകര്യമില്ല.
തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ് സിനിമ. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര എന്റെ കുടുംബത്തില്‍ ഇല്ല. ചോര കൊടിയെന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും സുരേഷ് ഗോപി നവീന്‍ ബാബു വിഷയം ഉയര്‍ത്തി ചോദിച്ചു.
വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ബിജെപി ശ്രമമെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സുരേഷ് ഗോപി ലൈസന്‍സില്ലാത്ത പോലെയാണ് തൃശൂര്‍ പൂരം വിവാദത്തില്‍ ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്‌റ്റൈലിലാണ്. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.