തെരുവുനായ ആക്രമണം: യുവതിക്ക് 52,000 രൂപ നഷ്ടപരിഹാരം

കോഴിക്കോട് കൊയിലാണ്ടി കീഴരിയൂർ പഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിക്ക് 52,000 രൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. 2014 മാർച്ചിൽ നടുവത്തൂർ കുറുമയിൽ താഴെ റോഡിൽ വെച്ചാണ് അമൃതപ്രിയ ലാലീസ് എന്ന യുവതിക്ക് തെരുവുനായയുടെ കടിയേറ്റത്.

തുടർന്ന് യുവതി കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയുടെ സ്ട്രേ ഡോഗ് വിക്ടിം കോംപൻസേഷൻ റെക്കമൻഡേഷൻ കമ്മിറ്റി ഉത്തരവിട്ടതിനെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി. കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗത്തിലാണ് തുക കൈമാറാൻ തീരുമാനിച്ചത്.

തെരുവുനായകളുടെ നിയന്ത്രണത്തിനായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വളർത്തുനായകൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിൽ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബു അറിയിച്ചു.

spot_img

Related news

റെക്കോർഡ് വിൽപ്പനയേറി തിരുവോണം ബമ്പർ നറുക്കെടുപ്പ്; 30 കോടിയുടെ ഭാഗ്യവാൻ ആര്?

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR-111 നറുക്കെടുപ്പ്...

കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ, ജി. വേണുഗോപാൽ സംഗീത നാടക അക്കാദമി തലപ്പത്തേക്ക്!

തിരുവനന്തപുരം: കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ. ജി വേണുഗോപാൽ സംഗീത...

കടന്നൽ ആക്രമണം: വയോധികന് ദാരുണാന്ത്യം

പൂച്ചാക്കൽ: ആലപ്പുഴ പൂച്ചാക്കലിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം....

ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ പകർത്തുന്നതിന് നിയന്ത്രണം

കൊച്ചി: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ പകർത്തുന്നതിനും...

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് സ്റ്റേഷന് മുന്നിൽ നിന്ന് വെട്ടേറ്റു; ഭർത്താവ് കസ്റ്റഡിയിൽ

വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കീർത്തനയ്ക്ക് വെട്ടേറ്റു. ഹൈക്കോടതിയിൽ നിന്ന്...