പൂച്ചാക്കൽ: ആലപ്പുഴ പൂച്ചാക്കലിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് കോളവേലി ഉന്നതിയിൽ പൊന്നൻ എന്ന 68കാരനാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുള്ള പുന്നച്ചുവട് ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടെയാണ് കടന്നലുകൾ കൂട്ടമായി ആക്രമിച്ചത്. അവശനായി വീടിന് സമീപമെത്തിയ പൊന്നൻ കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് പൂച്ചാക്കലിലെയും ചേർത്തലയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ മൈഥിലി. മകൻ ബിജു.




