നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് വൻ ദുരന്തം; രണ്ട് ജില്ലകളിലായി 19 പേർ മരിച്ചു; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു!

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൊകോക്ചുങ്, ടുൻസാങ് ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മൊകോക്ചുങിൽ എട്ട് പേരും ടുൻസാങിൽ 11 പേരുമാണ് മരിച്ചത്.

സംഭവത്തിൽ അന്വേഷണം നടത്താനും മായം ചേർത്തതെന്ന് സംശയിക്കുന്ന മദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനുമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഐ. ബങ്‌ലാങ് ചാങിന്റെ നേതൃത്വത്തിലാണ് എസ്.ഐ.ടി അന്വേഷണം നടത്തുന്നത്.

മരണങ്ങളെ തുടർന്ന് പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ 19 പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 3,000 കുപ്പി മദ്യവും പിടിച്ചെടുത്തു.

1990 മുതൽ നാഗാലാൻഡിൽ മദ്യനിരോധനം നിലവിലുണ്ട്. തിരിച്ചറിയാനാകാത്തതോ ലേബൽ ഇല്ലാത്തതോ അനധികൃതമെന്ന് സംശയിക്കുന്നതോ ആയ മദ്യം ഉപയോഗിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

മദ്യം കഴിച്ചതിന് പിന്നാലെ തലകറക്കം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും പൊലീസ് നിർദേശിച്ചു.

spot_img

Related news

നന്ദിനി പാൽ വില ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിച്ചേക്കും; അന്തിമ തീരുമാനം ഇന്ന്

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. ലിറ്ററിന്...

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; ഛത്തീസ്ഗഢിൽ പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ

മതപരിവർത്തനം ആരോപിച്ചുള്ള ന്യൂനപക്ഷ പീഡനവും സംഘർഷവും വർധിക്കുന്ന സാഹചര്യത്തിൽ ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ...

യുപിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരും അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും...