സംസ്ഥാനം കനത്ത നിപ ജാ​ഗ്രതയിൽ; മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മിൽ ബന്ധമില്ല, കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ല

തിരുവനന്തപുരം: കനത്ത നിപ ജാഗ്രതയിൽ സംസ്ഥാനം. പാലക്കാടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശനമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്നാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. രണ്ട് രോഗികളെയും ഇൻഡക്സ് രോഗികളായി കണക്കാക്കിയാകും പ്രതിരോധപ്രവർത്തനങ്ങൾ. മലപ്പുറത്ത് മരിച്ച 18കാരിക്ക് നിപയാണെന്ന് ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. മൂന്ന് ജില്ലകളിലായി 345 പേരുള്ള സമ്പർക്കപ്പട്ടികയാണ് ഇന്നലെ പുറത്തിറക്കിയത്. ഇന്ന് വൈകീട്ട് വീണ്ടും ഉന്നതതലയോഗം ചേരും. ഇതിന് ശേഷം വിപുലമായ സമ്പർക്കപ്പട്ടിക പുറത്തിറക്കും.

spot_img

Related news

ആശങ്കയായി പേവിഷ മരണങ്ങള്‍; അഞ്ച് മാസത്തിനിടെ പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ...

’39 വർഷം മുമ്പ് താൻ ഒരാളെ കൊന്നു’; വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം, പ്രതി മുഹമ്മദലി റിമാൻഡിൽ

39 വര്‍ഷം മുന്‍പ് താന്‍ കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതത്തില്‍ അന്വേഷണം...

വീണ്ടും നിപ: 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ...