തിരുവനന്തപുരം: ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നെങ്കില്‍ ഇത്തവണ അത് 13 ആയി കുറച്ചിട്ടുണ്ട്. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. ഇത്തവണയും റേഷന്‍ കടകള്‍ വഴിയാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്.
സൗജന്യ കിറ്റുകള്‍ തയാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കി. ഇനങ്ങളുടെ പട്ടിക റീജനല്‍ മാനേജര്‍മാര്‍ രണ്ടു ദിവസം മുന്‍പ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ചു വരികയാണ്. അതേസമയം കിറ്റ് വിതരണത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്നും സപ്ലൈകോ അറിയിച്ചു.