പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ 3 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഷൈബിന്‍ അഷ്‌റഫ്, ഷിഹാബുദീന്‍, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാര്‍. ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന അടക്കമുള്ളവരെ വെറുതെവിട്ടു.

മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി പറഞ്ഞു. മൃതദേഹമോ മൃതദേഹ അവശിഷ്ടമോ കണ്ടെത്താത്ത കേസില്‍ ശിക്ഷ വിധിക്കുന്ന കേരളത്തിലെ ആദ്യ കേസെന്ന് പൊലീസ്. ഈ മാസം 22 ന് കേസിന്റെ ശിക്ഷാവിധി വിധിക്കും.

ഏറെ വിവാദം സൃഷ്ടിച്ച കൊലപാതക കേസില്‍ ഒരു വര്‍ഷത്തോളമാണ് വിചാരണ നീണ്ടു നിന്നത്. ഒറ്റമൂലി രഹസ്യം അറിയാന്‍ വേണ്ടി മൈസൂര്‍ സ്വദേശി ഷാബാ ഷെരീഫിനെ ഒന്നാംപ്രതി മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫ് തട്ടിക്കൊണ്ടു വരികയും പിന്നീട് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി എന്നുമാണ് കേസ്. 15 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തോളം ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകം.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...