കൽപകഞ്ചേരി: ആത്മീയ ചികിത്സയുടെ മറവിൽ, വിവാഹം ഉറപ്പിച്ച പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. താനാളൂർ ചെമ്പ്ര സ്വദേശി കോട്ട ഫസ്‌ലു നിസാറിനെ (34) ആണ് ഇൻസ്പെക്‌ടർ കെ.സലീമും സംഘവും അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മീയ ചികിത്സ നടത്തുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നാൽപതോളം പേരിൽനിന്ന് സിയാറത്തിൻ്റെ പേരിൽ ഇയാൾ പണം തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.