നവജാത ശിശുവിന് ഗുരുതര വൈകല്യം; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്‌

ആലപ്പുഴ ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. പുഷ്പ, ഷേര്‍ലി എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ലജനത്ത് വാര്‍ടില്‍ അനീഷ് സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം.
നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങളാണ് ഉള്ളത്. യഥാസ്ഥാനത്തല്ല കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത്. വായ തുറക്കുന്നില്ല. കുഞ്ഞിന്റെ നാവ് മലര്‍ത്തികിടത്തിയാല്‍ ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ സ്‌കാനിംഗ് നടത്തിയെങ്കിലും സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.

ഡോക്ടര്‍ ഇല്ലാതെയാണ് സ്വകാര്യ ലാബില്‍ പരിശോധന നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഡോക്ടറുടെ ഒപ്പും സീലും നല്‍കി. പൊലീസ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഡോക്ടര്‍ ഇല്ലാതെയുള്ള സ്വകാര്യ ലാബിലെ പരിശോധന കണ്ടെത്തിയത്.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...