മലയിൻകീഴിൽ അർധരാത്രി അക്രമ പരമ്പര; മൂന്ന് ക്ഷേത്രങ്ങളും ഒരു വീടും കുത്തിത്തുറന്ന് മോഷണം; വീട്ടുടമയ്ക്ക് പരുക്ക്

തിരുവനന്തപുരം മലയിൻകീഴിൽ വ്യാപക മോഷണവും അക്രമവും. മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലുമാണ് മോഷണം നടന്നത്. വീട്ടുടമയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച ശേഷമാണ് മോഷ്ടാക്കൾ പണം കവർന്നത്.

വാറുവിളാകം ശിവനായക നാഗേശ്വര ക്ഷേത്രം, ആൽത്തറ ഭഗവതി ക്ഷേത്രം, ഇരട്ടക്കിടങ്ങ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ക്ഷേത്രങ്ങളിലെ തിടപ്പള്ളിയും അന്നദാനപ്പെട്ടിയും കൗണ്ടറുകളും തല്ലിപ്പൊളിച്ചാണ് പണം കവർന്നത്.

പൊറ്റയിലെ വീട്ടിലും മോഷ്ടാക്കൾ അതിക്രമിച്ചുകയറി. സിനിമ കണ്ടശേഷം അർധരാത്രിയോടെ വീട്ടിലെത്തിയ ഉടമയെ ഒളിച്ചിരുന്ന മോഷ്ടാവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് അലമാര കുത്തിത്തുറന്ന് അയ്യായിരം രൂപ മോഷ്ടിച്ചു. രണ്ടുപേരാണ് മോഷണത്തിന് പിന്നിലെന്നും ഇരുവരും സ്കൂട്ടറിൽ കടന്നുകളഞ്ഞെന്നുമാണ് വീട്ടുടമയുടെ മൊഴി.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മലയാളികളായ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Related news

മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ അറസ്റ്റിൽ

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന...

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ ലൈംഗികാധിക്ഷേപം: യൂട്യൂബർ അറസ്റ്റിൽ

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ....

വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30-ന് മുൻപ് പ്രഖ്യാപിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30ന് മുൻപ് പ്രഖ്യാപിക്കും....

കോവളത്ത് 16 കാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ സംസ്ഥാന...

ഹരിപ്പാടിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ...