മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ അറസ്റ്റിൽ

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ അറസ്റ്റിൽ. നിരവധി പൊലീസ് സ്റ്റേഷനുകളിൽ വാഹന മോഷണക്കേസുകളിൽ പ്രതിയായ ഇടുക്കി സ്വദേശിയായ ഷാജിയെ എറണാകുളം ജില്ലയിലെ ചെറുവട്ടൂരിൽനിന്നാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശൂർ മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് ഇയാൾ ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പിന്നീട് മൂവാറ്റുപുഴയിൽ വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും നിരന്തരം താമസസ്ഥലങ്ങൾ മാറിയിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.

തുടർന്ന് മാസങ്ങളോളം പ്രതിയുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തിനെയും രഹസ്യമായി നിരീക്ഷിച്ചാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്. തിരുവനന്തപുരത്തുനിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയുമായി സഞ്ചരിക്കുന്നതിനിടെ ചെറുവട്ടൂരിൽവെച്ച് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഏറെ ദൂരം പിന്തുടർന്നാണ് പിടികൂടിയത്.

മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ. കിരൺ എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ.എസ്.ഐ. സിബു, എസ്.സി.പി.ഒ. അഭിലാഷ്, സി.പി.ഒമാരായ ഷാഹിദ്, അഭയ് ഘോഷ് എന്നിവർ അംഗങ്ങളായിരുന്നു.

Related news

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ ലൈംഗികാധിക്ഷേപം: യൂട്യൂബർ അറസ്റ്റിൽ

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ....

വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30-ന് മുൻപ് പ്രഖ്യാപിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30ന് മുൻപ് പ്രഖ്യാപിക്കും....

കോവളത്ത് 16 കാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ സംസ്ഥാന...

ഹരിപ്പാടിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ...

കോവളത്ത് 16 കാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം കോവളത്തെ സ്പായിൽ പതിനാറുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ അന്വേഷണം ഊർജിതമാക്കി...