വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30-ന് മുൻപ് പ്രഖ്യാപിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30ന് മുൻപ് പ്രഖ്യാപിക്കും. ഇതിനായി എക്സൈസ് വകുപ്പിന്റെ കരട് പൂർത്തിയായി. യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നത് മുൻപായി വീര്യം കൂടിയ വൈൻ വിൽക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സർക്കാരിനെ പൊല്ലാപ്പിലാക്കിയിരുന്നു. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് മദ്യനിരോധന സമിതികളുയും, ബാറുടമകളുമായും മുൻ എക്സൈസ് മന്ത്രിമാരുമായും ചർച്ചകൾ നടത്തിയാണ് പുതിയ മധ്യനയത്തിന്റെ അവസാനഘട്ടത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നത്.

ബാറുകളുടെ പ്രവർത്തന രീതി സമയക്രമം, ഐടി പാർക്കുകളിലെ മദ്യ വില്പന, ടൂറിസം മേഖലകളിലെ മദ്യ വില്പന എന്നിവയിൽ അടക്കം മാറ്റങ്ങൾ ഉണ്ടാകും. എക്സൈസ് വകുപ്പ് തയ്യാറാക്കിയ കരട് യുഡിഎഫ് യോഗത്തിലും ചർച്ചചെയ്തതിനു ശേഷം ആയിരിക്കും പ്രഖ്യാപനം. അതേസമയം, ഹോർട്ടി വൈൻ വിൽക്കുന്നതിന് അനുമതി നൽകിയ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച പറ്റിയെന്നാണ് എക്സൈസ് കമ്മീഷനുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയല്ല യുഡിഎഫ് എന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നാണ് വകുപ്പ് മന്ത്രിയുടെ നിർദേശം.

മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് വിൽപ്പനയ്ക്ക് അനുമതി നൽകിയത് എന്നാണ് മാറ്റിനിർത്തിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാറിന്റെ വിശദീകരണം. പുതിയ എക്സൈസ് കമ്മീഷണർ ചുമതലയേറ്റ് ദിവസങ്ങൾക്കകം ഫയൽ നീക്കം വേഗത്തിൽ ആയത് എങ്ങനെയെന്നതിൽ അന്വേഷണം ഉണ്ടാകും.

Related news

മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ അറസ്റ്റിൽ

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന...

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ ലൈംഗികാധിക്ഷേപം: യൂട്യൂബർ അറസ്റ്റിൽ

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ....

കോവളത്ത് 16 കാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ സംസ്ഥാന...

ഹരിപ്പാടിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ...

കോവളത്ത് 16 കാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം കോവളത്തെ സ്പായിൽ പതിനാറുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ അന്വേഷണം ഊർജിതമാക്കി...