“സമസ്തയും ലീഗും ഒന്നിച്ചുതന്നെ; ജമാഅത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിർത്തുന്നില്ല”: മുനവറലി ശിഹാബ് തങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ജമാ അത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ സമസ്ത മുസ്ലീം ലീഗിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

യുഡിഎഫ് ഭരണത്തില്‍ തിരിച്ചുവരുമെന്ന ആത്മവിശ്വാസമുണ്ടെന്ന് തങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യുഡിഎഫ് ആരംഭിച്ചു കഴിഞ്ഞു. ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ പ്രതിഫലനം ഈയടുത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. യുഡിഎഫ് ജയിക്കുക എന്നതാണ് പ്രധാനം. സീറ്റുകള്‍ തരുന്നത് പാര്‍ട്ടിയാണ്. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് യൂത്ത് ലീഗിന്റേയും പ്രതീക്ഷയെന്നും തങ്ങള്‍ പറഞ്ഞു.

സമസ്തയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുനവറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. സമയമാകുമ്പോള്‍ ഐക്യത്തിലേക്കെത്തും. യൂത്ത് ലീഗ് ജമാ അത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെപ്പോലെ വിഷം പരത്തുന്ന ആളുകള്‍ക്ക് സമൂഹം മറുപടി നല്‍കുന്നുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Related news

മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ അറസ്റ്റിൽ

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന...

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ ലൈംഗികാധിക്ഷേപം: യൂട്യൂബർ അറസ്റ്റിൽ

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ....

വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30-ന് മുൻപ് പ്രഖ്യാപിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30ന് മുൻപ് പ്രഖ്യാപിക്കും....

കോവളത്ത് 16 കാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ സംസ്ഥാന...

ഹരിപ്പാടിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ...