കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്പനിക്കും വീഴ്ച പറ്റിയെന്ന് പൊതുമരാമത്ത് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. നിര്‍മാണം നടക്കുമ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ അവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്പാന്‍ ഉറപ്പിക്കുമ്പോള്‍ കരാര്‍ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സുരക്ഷ ഒരുക്കുന്നതില്‍ നിര്‍മാണ കമ്പനിക്കും വീഴ്ച സംഭവിച്ചു. ഹൈഡ്രോളിക് ജാക്കിയുടെ പ്രവര്‍ത്തനം ഉറപ്പാക്കിയില്ല. ഇതാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇരു വിഭാഗത്തിന്റെയും വീഴ്ചകള്‍ എണ്ണിപ്പറയുന്ന റിപ്പോര്‍ട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
കൂളിമാട് പാലത്തിന്റെ തകര്‍ച്ച: ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്പനിക്കും വീഴ്ച പറ്റിയെന്ന് പൊതുമരാമത്ത് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്
