സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില കൂടും; ജനജീവിതം കൂടുതൽ ദുസ്സഹമാകും

അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് മുതൽ മിൽമ ഉൽപന്നങ്ങൾക്ക് വില കൂടും. പുതുക്കിയ നിരക്ക് പ്രകാരം പാൽ ലിറ്ററിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വർധിക്കുന്നത്. നെയ്യ് ഉൾപ്പെടെയുള്ള മറ്റ് മിൽമ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില കൂടിയേക്കുമെന്നാണ് സൂചന.

പുതിയ പാക്കറ്റുകൾ വിപണിയിൽ എത്തുന്നതുവരെ പഴയ വില പ്രിന്റ് ചെയ്ത കവറുകളിലായിരിക്കും പാൽ ലഭ്യമാകുക. കർഷകരുടെ നിരന്തരമായ ആവശ്യവും കാലിത്തീറ്റ വിലവർധനവും പരിഗണിച്ചാണ് വില കൂട്ടാൻ തീരുമാനിച്ചതെന്ന് മിൽമ അധികൃതർ വ്യക്തമാക്കുന്നു.

പുതുക്കിയ വിലവിവരങ്ങൾ:

  • മഞ്ഞ കവർ പാൽ: ₹27
  • നീല കവർ പാൽ: ₹30
  • ഓറഞ്ച് കവർ പാൽ: ₹30
  • പച്ച കവർ പാൽ: ₹32
  • കൗ മിൽക് (1 ലിറ്റർ ബോട്ടിൽ): ₹75
  • തൈര് ക്ലാസിക്: ₹40
  • തൈര് എലൈറ്റ്: ₹45

പാൽ വില കൂടിയതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാകുന്നത് സാധാരണക്കാരാണ്. പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ പാൽ ഉത്പന്നങ്ങൾക്കും വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിനും വരും ദിവസങ്ങളിൽ ചിലവ് കൂടും. ചായയ്ക്കും മറ്റ് പലഹാരങ്ങൾക്കും വില കൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ഹോട്ടൽ ഉടമകൾ.

spot_img

Related news

പേരക്കുട്ടികൾ ഒരുക്കിയ ക്യാമറയ്ക്ക് മുന്നിൽ തിളങ്ങിയ താരം; ‘അച്ചാമാസി’ലെ രത്നമ്മ അന്തരിച്ചു

കൊല്ലം: സോഷ്യല്‍ മീഡിയയിലെ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി. 69...

വേനലൊഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക്; പുതിയ അധ്യയനവർഷത്തിന് വർണാഭമായ തുടക്കം

വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറന്നു. പുതിയ അധ്യയനവര്‍ഷത്തെയും...

മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു....

മുഖ്യമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്: സസ്പെൻഷനിലായ പ്രിൻസിപ്പലിനെ തിരിച്ചെടുത്തു; കടുത്ത താക്കീത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ സസ്പെൻഷനിലായ സ്കൂൾ പ്രിൻസിപ്പലിന്റെ...