മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് ആണ് മരിച്ചത്. മലപ്പുറം ഊർങ്ങാട്ടരിയിലെ ‘കൊക്കോ വില്ല’ റിസോർട്ടിലാണ് അപകടം സംഭവിച്ചത്. കുടുംബത്തോടൊപ്പം റിസോർട്ടിലെത്തിയതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടയിൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കുഞ്ഞ് സ്വിമ്മിംഗ് പൂളിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ നിലയിൽ കണ്ടെത്തുന്നത്. പൂളിൽ നിന്നും ഉടൻ തന്നെ പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.

spot_img

Related news

മുഖ്യമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്: സസ്പെൻഷനിലായ പ്രിൻസിപ്പലിനെ തിരിച്ചെടുത്തു; കടുത്ത താക്കീത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ സസ്പെൻഷനിലായ സ്കൂൾ പ്രിൻസിപ്പലിന്റെ...

മുക്കത്ത് ജനവാസമേഖലയിൽ ഭീതി പരത്തി ഭീമൻ പെരുമ്പാമ്പ്; 50 കിലോയോളം തൂക്കം, ഇരവിഴുങ്ങിയ നിലയിൽ പിടികൂടി!

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ജനവാസമേഖലയിൽ ഭീതി പരത്തി ഭീമൻ പെരുമ്പാമ്പ്. മുക്കം...

വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി; പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ-കോളേജ് വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ...

പാമ്പുകടിയേറ്റ് ചോര ഛർദ്ദിച്ചിട്ടും നോക്കിയില്ല; പൊന്നാനി സർക്കാർ ആശുപത്രിയിൽ ചികിത്സ വൈകിയെന്ന് പരാതി

മലപ്പുറം: മലപ്പുറം പൊന്നാനി താലൂക്ക് സർക്കാർ ആശുപത്രിയിൽ പാമ്പുകടിയേറ്റ് എത്തിയ രോഗിക്ക്...