പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ല: ICMR പഠനം

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം. ഇന്ത്യയിലെ കൊവിഡ് വാക്‌സിനുകൾ സുരക്ഷിതമാണ്. പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് അപൂർവമായി മാത്രം. ഹൃദയഘാതത്തിന് കാരണം പല ഘടകങ്ങളാണെന്നും കണ്ടെത്തി. ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളും ചേർന്നാണ് പഠനം നടത്തിയത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) എന്നിവരുടെ പഠനങ്ങൾ അനുസരിച്ച് ഇന്ത്യയിലെ COVID-19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു. വളരെ അപൂർവമായി ഗുരുതരമായ പാർശ്വഫലങ്ങൾ മാത്രമേ ഉണ്ടാകൂ.

ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകൾ, കൊവിഡിനു ശേഷമുള്ള ജീവിത രീതി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകാം.18 നും 45 നും ഇടയിൽ പ്രായമുള്ള ആളുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അറിയാൻ ഐസിഎംആറും, എൻസിഡിസിയും ഒരുമിച്ച് പഠനം നടത്തി.

19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ടെർഷ്യറി കെയർ ആശുപത്രികളിലായി 2023 മെയ് മുതൽ ഓഗസ്റ്റ് വരെ ഈ പഠനം നടത്തി. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാന്മാരായി തോന്നിയെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളിലാണ് പഠനം നടത്തിയത്. COVID-19 വാക്സിനേഷൻ യുവാക്കളിൽ പെട്ടെന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയതായും ഐസിഎംആർ വ്യക്തമാക്കി.

spot_img

Related news

രക്തത്തിന് എന്തുകൊണ്ടാണ് ചുവപ്പ് നിറം? നീലയോ പച്ചയോ ആകാത്തതിന് പിന്നിലെ രഹസ്യം ഇതാ!

എന്തുകൊണ്ടാണ് മനുഷ്യന്റെ രക്തത്തിന് ചുവപ്പ് നിറം ഉള്ളതെന്നും, നീലയോ പച്ചയോ മഞ്ഞയോ...

“ഇന്ത്യക്കാരുടെ ബിരിയാണി പ്രണയം തുടരുന്നു”; നമ്മുടെ പ്രിയ ഭക്ഷണം ‘അണ്‍ഹെല്‍ത്തി’ ആകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മന്തിയല്ല എന്തുവന്നാലും ബിരിയാണിയെ കൈവിടില്ലെന്ന് പറയുന്ന ലക്ഷക്കണക്കിന് പേര്‍ രാജ്യത്തുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു...

‘വിഷന്‍ 2031’ ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ബ്രെയിന്‍കാന്‍സര്‍ തലവേദന മാത്രമല്ല; മറ്റ് ചില ലക്ഷണങ്ങള്‍ കൂടി അറിയാം

ഒരു ചെറിയ തലവേദനയുണ്ടാകുമ്പോള്‍ ബ്രെയിന്‍ കാന്‍സറാണോ എന്ന് പേടിക്കുന്നവരുണ്ട്. തലയിലെ കാന്‍സറിന്റെ...

നിങ്ങള്‍ ആരോഗ്യവാനല്ല എന്നതിന്റെ 5 ലക്ഷണങ്ങള്‍

എപ്പോഴും ആരോഗ്യത്തോടെയിരിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ എപ്പോഴും അങ്ങനെയാകണമെന്നില്ല.നമ്മുടെ ശരീരം ആരോഗ്യത്തോടെയല്ല...