ഒരു സമുദായത്തെ മോശമാക്കി പറയുന്ന വെള്ളാപ്പള്ളി നടേശനെ ഗുരുവിനോളം ഉയർത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പി.എം.എ സലാം

ആഗോള അയ്യപ്പസംഗമം സർക്കാർ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച നാടകമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വിഭാഗീയത സൃഷ്ടിച്ച് വർഗീയത കത്തിക്കാൻ ഉള്ള നീക്കമാണിത്. ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറയുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഗുരുവിനോളം ഉയർത്തി പുകഴ്ത്തുകയാണ്. വെള്ളാപ്പള്ളി കഴിഞ്ഞ കുറച്ചുകാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത് മലപ്പുറം ജില്ലയെക്കുറിച്ച് മാത്രമല്ല പരാമർശിക്കുന്നതെന്നും പി.എം.എ സലാം പറഞ്ഞു.

അയ്യപ്പ സംഗമത്തിൽ യഥാർത്ഥ വിശ്വസികൾ പങ്കെടുത്തിട്ടില്ല. ദയനീയമായ പരാജയമായിരുന്നു ഇന്നലെ നടത്തിയ സംഗമം. ആക്ടിവിസ്റ്റുകളെ ഇറക്കി ശബരിമലയുടെ പരിപാവനത നഷ്ടമാക്കിയത് പിണറായി വിജയന്റെ തന്നെ സർക്കാർ ആയിരുന്നു. നഷ്ടപ്പെട്ട ജന വിശ്വാസം വീണ്ടെടുക്കാൻ ഓരോ ശ്രമങ്ങൾ നടത്തുകയാണ്. ഇതിനെല്ലാം സർക്കാർ പണം ധൂർത്ത് അടിക്കുന്നത് ഖജനാവിൽ നിന്നാണെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നാളെ പന്തളത്ത് ബദൽ അയ്യപ്പ സംഗമം നടക്കും. ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ നടക്കുന്ന പരിപാടി രാവിലെ ആരംഭിക്കും. ശബരിമല വിശ്വാസം വികസനം സുരക്ഷാ എന്ന വിഷയത്തിൽ സെമിനാർ നടക്കും. വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികൾ സെമിനാറിന്റെ ഭാഗമാകും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഭക്തജന സംഗമം തമിഴ്നാട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമല ഉദ്ഘാടനം ചെയ്യും. നാല് ജില്ലകളിൽ നിന്നായി ആയിരത്തോളം ഭക്തരെയാണ് സംഘാടകസമിതി പ്രതീക്ഷിക്കുന്നത്.

Related news

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...

ഡൽഹിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, ഒരാൾ മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി...