ശബരിമലയിലേക്ക് തീര്‍ഥാടക ഒഴുക്ക്; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു

ശബരിമലയിലേക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവില്ല. തിരക്ക് വര്‍ധിച്ചെങ്കിലും ക്രമീകരണങ്ങളില്‍ തൃപ്തരായാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു.

87216 തീര്‍ഥാടകരാണ് വെള്ളിയാഴ്ച മാത്രം സന്നിധാനത്ത് എത്തിയത്. ഇന്നലെയും തീര്‍ഥാടകരുടെ ഒഴുക്കായിരുന്നു. ഇന്നലെ മാത്രം 73917 ഭക്തര്‍ മലചവിട്ടി. 10000 ന് മുകളില്‍ ആയിരുന്നു വെള്ളി, ശനി ഞായര്‍ ദിവസങ്ങളില്‍ സ്പോട്ട് ബുക്കിംഗ്. മണ്ഡലകാലം ആരംഭിച്ച് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ ആകെ എത്തിയവര്‍ ആറരലക്ഷമായി.

വെര്‍ച്വല്‍ക്യൂ കാര്യക്ഷമമാക്കിയും ദിവസം 18 മണിക്കൂര്‍ ദര്‍ശനം അനുവദിച്ചുമാണ് സുഖദര്‍ശനം സാധ്യമാക്കിയത്. എന്നാല്‍ വെര്‍ച്ചല്‍ ക്യു വഴി എത്തുന്ന ഭക്തരില്‍ ഒരുവിഭാഗം തീയതിയും സമയവും കൃത്യമായി പാലിക്കാത്തത് കൂടുതല്‍ പേരുടെ അവസരം നഷ്ടപ്പെടുത്തുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി വര്‍ധിപ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയരുന്നു. മകര വിളക്ക് അടുത്തിരിക്കേ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചേക്കുമെന്നാണ് സൂചന.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...