ജീവനക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ചു പരാക്രമം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍ അത്താണിയിലെ സ്വകാര്യ ബാങ്കില്‍ യുവാവിന്റെ പരാക്രമം. ബാങ്കിനുള്ളില്‍ കടന്ന അക്രമി ജീവനക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ചു. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നെന്ന് പറഞ്ഞായിരുന്നു ആക്രമണം. വടക്കാഞ്ചേരി സ്വദേശിയായ മുപ്പത്താറുകാരനാണ് ബാങ്കിനുള്ളില്‍ അക്രമം കാട്ടിയത്. ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണെന്ന് സംശയമുണ്ട്.

വൈകിട്ട് നാലരയോടെയാണു സംഭവം. വടക്കാഞ്ചേരിക്കു സമീപം അത്താണിയിലെ സ്വകാര്യ ബാങ്കിലാണ് സഞ്ചിയുമായി കയറിവന്ന യുവാവ് ആക്രമണം നടത്തിയത്. എന്താണ് ആവശ്യമെന്ന് ജീവനക്കാര്‍ ചോദിച്ചതോടെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു എന്നാണ് വിവരം. കയ്യില്‍ കരുതിയിരുന്ന സഞ്ചിയില്‍നിന്ന് കുപ്പിയെടുത്ത് ജീവനക്കാരുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു.

ആദ്യം ഭയന്നുപോയെങ്കിലും ജീവനക്കാര്‍ തന്നെ ഇയാളെ കീഴ്‌പ്പെടുത്തി. ബഹളം കേട്ട് നാട്ടുകാരും പിന്നാലെ പൊലീസും സ്ഥലത്തെത്തി. അക്രമി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മാനസിക നില പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...