പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി

മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ആർഷോയും മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം. ബന്ധുക്കളുടെയും അടുത്ത സഹപ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയരായ പി.എം. ആർഷോയും കെ. വിദ്യയും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹ ഉടമ്പടിയിൽ ഒപ്പുവെച്ച ഇരുവർക്കും ബന്ധുക്കളും സഖാക്കളും ആശംസകൾ നേർന്നു. ലളിതമായി നടന്ന ചടങ്ങിൽ ഇരുവരും പരസ്പരം ഹാരമണിഞ്ഞു.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ സംസ്ഥാന നേതാക്കൾക്ക് പുറമെ പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രമുഖ പാർട്ടി നേതാക്കളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രിയപ്പെട്ട നേതാക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സഹപ്രവർത്തകർക്കും സഖാക്കൾക്കുമൊപ്പം സൗഹൃദം പങ്കിട്ടും ഫോട്ടോകളെടുത്തും ആർഷോയും വിദ്യയും സമയം ചെലവഴിച്ചു.

വിവാഹ വാർത്തയറിഞ്ഞ് മാധ്യമപ്രവർത്തകർ തൃക്കരിപ്പൂരിൽ എത്തിയിരുന്നെങ്കിലും ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ചടങ്ങുകൾക്ക് ശേഷം പ്രിയസഖിയുടെ കൈപിടിച്ച് പി.എം. ആർഷോ ജന്മനാട്ടിലേക്ക് മടങ്ങി.

spot_img

Related news

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; മൂന്നാറിൽ മണിക്കൂറുകളോളം പരക്കംപാഞ്ഞ് പോലീസ്; ഒടുവിൽ വമ്പൻ ട്വിസ്റ്റ്!

മൂന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയെ തുടർന്ന് പോലീസിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ...

കേരളത്തെ ലോകത്തിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കും; വിദേശത്തുനിന്നും വിദ്യാർത്ഥികൾ ഇങ്ങോട്ടെത്തും: മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന് ആവേശകരമായ തുടക്കം. കേരളത്തെ ലോകത്തിന്റെ വിദ്യാഭ്യാസ ഡെസ്റ്റിനേഷൻ...

പേരക്കുട്ടികൾ ഒരുക്കിയ ക്യാമറയ്ക്ക് മുന്നിൽ തിളങ്ങിയ താരം; ‘അച്ചാമാസി’ലെ രത്നമ്മ അന്തരിച്ചു

കൊല്ലം: സോഷ്യല്‍ മീഡിയയിലെ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി. 69...

സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില കൂടും; ജനജീവിതം കൂടുതൽ ദുസ്സഹമാകും

അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് മുതൽ മിൽമ ഉൽപന്നങ്ങൾക്ക്...