ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി എടക്കരയിലെ മത്സ്യ വില്‍പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 27 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും മൊബൈല്‍ ലാബിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. നിലമ്പൂര്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ കെ.ടി.അനീസ് റഹ്മാന്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കെ.രജിത്, മൊബൈല്‍ ലാബ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പരിശോധന നടന്നു വരികയാണ്. വരും ദിവസങ്ങളിലും ജില്ലയില്‍ കര്‍ശന പരിശോധന തുടരുമെന്ന് മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു.