ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായതിന്റെ റെക്കോര്‍ഡ് ഇനി ഉമ്മന്‍ ചാണ്ടിക്ക്

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോര്‍ഡ് ഇനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായിരുന്ന കെ എം മാണിയെയാണ് ഉമ്മന്‍ ചാണ്ടി മറികടന്നത്. 2022 ഓഗസ്റ്റ് 2ന് 18,728 ദിവസം (51 വര്‍ഷം മൂന്നേകാല്‍ മാസം) ഉമ്മന്‍ ചാണ്ടി നിയമസഭാ അംഗമെന്ന നിലയില്‍ പൂര്‍ത്തീകരിച്ചു. നിയമസഭ രൂപവത്കരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ചാണ് ഇത്. സത്യപ്രതിജ്ഞ നടന്ന തീയതി അടിസ്ഥാനമാക്കിയാല്‍ ഈ മാസം 11നാണ് റെക്കോര്‍ഡ് മറികടക്കുക.

1965 മുതൽ 2016 വരെ തുടർച്ചയായി 13 തവണ കെ എം മാണി പാലാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. കെ.എം. മാണി 12 നിയമസഭകളിൽ അംഗമായി. 1965-ൽ ആദ്യമായി വിജയിച്ചെങ്കിലും 1967-ലാണ് ആദ്യമായി നിയമസഭാംഗമായത്. 1965 മാർച്ച് 17 ന് രൂപീകൃതമായ നിയമസഭ സത്യപ്രതിജ്ഞ ചെയ്യാതെ മാർച്ച് 24 ന് പിരിച്ചുവിടുകയായിരുന്നു.

spot_img

Related news

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അച്യുതാനന്ദന്റെ...

നാളെ ദേശീയ പണിമുടക്ക്

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; അനിശ്ചിതകാല ‌പണിമുടക്ക് 22 മുതൽ

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...