ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍; ലോക്‌സഭയില്‍ നാളെ കേന്ദ്ര നിയമ മന്ത്രി അവതരിപ്പിച്ചേക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്‌സഭയില്‍ നാളെ അവതരിപ്പിച്ചേക്കും. ബില്ല് അവതരിപ്പിക്കുക കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ആണ്. ബില്ല് നേരത്തെ ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നു. റിവൈസ്ഡ് ലിസ്റ്റില്‍ ബില്ല് ഉള്‍പ്പെടുത്തിയില്ല. ബില്ല് മാറ്റി വച്ചത് സാങ്കേതിക കാരണങ്ങളാല്‍ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ബില്ല് ഭരണ ഘടന വിരുദ്ധമെന്നും, ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കുന്നത് എന്നുമടക്കം ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

ബില്ലിന് കേന്ദ്രമന്ത്രിസഭ നല്‍കിയിരുന്നു. ബില്‍ പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആവശ്യമാണ്. സെപ്റ്റംബറില്‍ രാംനാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ബില്ല് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. സമവായത്തിനായി ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്കുവിടാനും തയ്യാറെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

സംസ്ഥാന നിയമസഭ സ്പീക്കര്‍മാരുമായി കൂടിയാലോചന നടത്താനും സര്‍ക്കാര്‍ ആലോചനയുണ്ട്. പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാല്‍, 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.

spot_img

Related news

മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍

നടുക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരേ ആക്രമണം. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രന്‍, രാജ്കുമാര്‍, നാഗലിംഗം...

17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. കടലൂരിലെ സര്‍ക്കാര്‍...

ഉണക്കമീനില്‍ എംഡിഎംഎ; 24 കോടിയുടെ രാസലഹരിയുമായി 40കാരി പിടിയില്‍

ബെംഗളൂരു: പുറമേ നിന്ന് നോക്കിയാല്‍ ഹോട്ടലും ഗ്രോസറി കടയും അകത്ത് കോടികളുടെ...

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; ഫെഡറിലിസത്തെ തകര്‍ക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു....