തിരുവനന്തപുരത്ത് രണ്ട് കുട്ടികളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് കുട്ടികളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. വയറിളക്കം വന്ന രണ്ടു കുട്ടികളുടെ സാമ്പിള്‍ പരിശോധിച്ചതിലാണ് വൈറസ് സ്ഥിരീകരിച്ചത്. വിഴിഞ്ഞത്തെ ഉച്ചക്കട എല്‍എം എല്‍പിഎസ് സ്‌കൂളിലെ കുട്ടികളെയാണ് പരിശോധിച്ചത്. തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്‌കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവില്‍ വയറിളക്കത്തെ തുടര്‍ന്ന് 42 കുട്ടികളാണ് ചികിത്സ തേടിയിട്ടുള്ളത്. കുട്ടികളുടെ ആരോഗ്യ സ്ഥിതി ത്യപ്തികരമാണെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചിു. വിഷയത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും.

spot_img

Related news

പിണറായി വിജയൻ ധർമ്മടത്ത്; കെ.കെ ശൈലജ പേരാവൂരിൽ; സിപിഐഎം പട്ടികയിൽ സർപ്രൈസ് പേരുകളും

സംസ്ഥാന രാഷ്ട്രീയത്തെ ആവേശത്തിലാക്കി സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി...

തൃത്താലയിൽ പോരാട്ടം കനക്കുന്നു; മന്ത്രി എം.ബി. രാജേഷ് തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥി

തൃത്താല നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മന്ത്രി എം.ബി. രാജേഷ് വീണ്ടും മത്സരരംഗത്തിറങ്ങുന്നു....

കണ്ണീരായി മൊറയൂർ അപകടം; ചികിത്സയിലായിരുന്ന പിതാവും മരിച്ചു, ഒരു കുടുംബത്തിലെ നാലുപേർക്ക് വിട

കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മരണം നാലായി. മൊറയൂർ വാലഞ്ചേരിയിൽ ബസ്സും കാറും...

അങ്കത്തട്ടൊരുങ്ങി: വോട്ടെടുപ്പ് തീയതി വന്നാലുടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും; യു.ഡി.എഫും ബി.ജെ.പിയും നാളെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിൽ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും...

പിഴയടക്കാൻ പകുതി കാശ് മതി; സംസ്ഥാനത്ത് ട്രാഫിക് ആംനെസ്റ്റി സ്കീം വരുന്നു, ഏപ്രിൽ 30-നകം അടച്ചുതീർക്കണം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ...